Spread the love

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവെക്കും.

video
play-sharp-fill

ഭൂമിയില്‍ താമസിക്കുന്നവരും ഭൂവുടമകളുമാണ് കരാറില്‍ ഒപ്പുവെക്കുക.
പര്യത്തുകാവ് നിവാസികള്‍ക്ക് അതേ വസ്തുവില്‍ തന്നെ അഞ്ച് സെന്‍റ് സ്ഥലവും സൗകര്യവും ഏർപ്പെടുത്തും.

ഇവർക്ക് ഒരു വർഷത്തിനുള്ളില്‍ ഈ ഭൂമിയില്‍ വീട് വെച്ച്‌ നല്‍കും. വീടുപണി തീരുന്നതുവരെ നിവാസികള്‍ക്ക് നിലവിലെ വീടുകളില്‍ തന്നെ താമസിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരങ്ങളുടെ ഭാഗമായുള്ള കേസുകള്‍ പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
ഈ വ്യവസ്ഥകള്‍ അടങ്ങിയ കരാർ അഡ്വക്കേറ്റ് ജനറല്‍ മുഖേന ജൂണ്‍ 16-ന് ഹൈക്കോടതിയില്‍ സമർപ്പിക്കും. ഇതോടെ നാലു പതിറ്റാണ്ട് നീണ്ട നിയമനടപടികള്‍ക്കും സമരത്തിനും പരിഹാരമാകും.

ശനിയാഴ്ച ശങ്കരൻ നായരുടെ കുടുംബവും ദലിത് കുടുംബങ്ങളും തമ്മില്‍ എറണാകുളം കലക്‌ട്രേറ്റില്‍ നടന്ന ചർച്ചയിലാണ് ധാരണയാത്. ഇരുവിഭാഗവും കരാറില്‍ ഒപ്പുവെച്ച ശേഷം ചൊവ്വാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഒത്തുതീർപ്പ് ധാരണ സർക്കാർ രേഖാമൂലം കോടതിയെ അറിയിക്കും.