Spread the love

കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന മാര്‍ക്കറ്റിന് സമീപം കുന്തളംപാറ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ സുരക്ഷിതത്വമല്ലാത്ത സാഹചര്യത്തിലും വൃത്തീ ഹീനമായ രീതിയലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്ന അന്യസംസ്ഥാനക്കാരുടെ വ്യാപാര സ്ഥാപനം അടപ്പിച്ചു.

video
play-sharp-fill

കട്ടപ്പന പോലീസ് അധികൃതരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗമാണ് കട്ടപ്പന ടൗണില്‍ കുന്തളം പാറ റോഡില്‍ ഇത്തരം രീതിയില്‍ വ്യാപാരം നടത്തിയ സ്ഥാപനം അടപ്പിച്ചത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡ് മാര്‍ക്കറ്റ് ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാപക പരിശോധനയാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഈ സ്ഥാപനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയപ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ ഇവര്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ ബന്ധപ്പെടുകയായിരുന്നു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തി.

സ്ഥാപനത്തിലുള്ള സാധനങ്ങള്‍ എല്ലാം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു.