
ഡാലസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ച് ജപ്പാന്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. നെതര്‍ലാന്‍ഡ്സിനായി ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും ക്രിസെന്‍സിയോ സമ്മര്‍വില്ലും ഗോളുകള്‍ നേടിയപ്പോള്‍, കെയ്തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവരാണ് ജപ്പാന്റെ രക്ഷകരായത്.
പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത് റൊണാള്‍ഡ് കൂമാന്റെ ഡച്ച് പടയായിരുന്നെങ്കിലും, കൗണ്ടര്‍ അറ്റാക്കുകളിലൂടെയും കടുത്ത പോരാട്ടവീര്യത്തിലൂടെയും ജപ്പാന് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയുടെ തുടക്കത്തില്‍ ജപ്പാനായിരുന്നാ ആധിപത്യം പുലര്‍ത്തിയിരുന്നത്. പിന്നീട് നെതര്‍ലന്‍ഡ്സ് താളം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഗോളൊന്നും പിറന്നില്ല.
ശേഷം, 51-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്സ് ആദ്യ വെടിപൊട്ടിച്ചു. റയാന് ഗ്രാവന്‍ബെര്‍ച്ചിന്റെ മികച്ചൊരു ക്രോസില്‍ നിന്നും ലിപര്‍പൂള്‍ താരം കൂടിയായ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു (10). എന്നാല്‍ ഡച്ചിന്റെ ആഘോഷങ്ങള്‍ക്ക് വെറും 7 മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.







