
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.
പ്രതിപക്ഷത്തിന് ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ടെന്നും ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഉദ്ഘാടനവേദി സന്ദർശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹം. ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ട്. ആലോചിച്ച് തീരുമാനമെടുക്കട്ടെ.
പ്രതിപക്ഷാംഗങ്ങളോട് വിനയപൂർവം അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് വെറും സീറോ ടിക്കറ്റല്ല. യാത്ര ചെയ്യുന്നിടത്തേക്ക് യാത്രക്കാർ ടിക്കറ്റ് എടുക്കണം. തൊഴിലാളി സ്ത്രീകള്‍ക്കാണ് ഇതിന്‍റെ ഗുണം കൂടുതല്‍ ലഭിക്കുക’. മന്ത്രി വ്യക്തമാക്കി.







