Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു.

video
play-sharp-fill

ഇത് പ്രകാരം ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ജില്ലാ കളക്ടർമാരുടെ പേജുകളില്‍ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അതുകൊണ്ടുതന്നെ അവധി പ്രതീക്ഷിക്കണ്ട.

നാളെ മുതല്‍ ഈ മാസം 17 വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.