video
play-sharp-fill

പാലായിൽ വിമതനെ ഇറക്കി ജോസഫിന്റെ പൂഴിക്കടകൻ: ജോസഫ് കണ്ടത്തിൽ പത്രിക നൽകി

പാലായിൽ വിമതനെ ഇറക്കി ജോസഫിന്റെ പൂഴിക്കടകൻ: ജോസഫ് കണ്ടത്തിൽ പത്രിക നൽകി

Spread the love

കോട്ടയം: പാലായിൽ നിർണായക നീക്കവുമായി ജോസഫ് വിഭാഗം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഇതിൽ രാഷ്ട്രീയമില്ലെന്നും സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നതെന്നും ജോസഫ് കണ്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കിൽ ഇന്ന് മൂന്നു മണിക്ക് മുൻപ് പാർട്ടി ചെയർമാന്‍റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാർഥിയെ അറിയിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group