video
play-sharp-fill
ജലനിരപ്പുയരുന്നു: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ജലനിരപ്പുയരുന്നു: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
പരമാവധി സംഭരണ ശേഷിയെത്തിയില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ്, ഷട്ടർ ഉയർത്തുന്നത്. ജലനിരപ്പ് 113.50 മീറ്ററായി ഉയർന്നിട്ടുണ്ട്‌. പരമാവധി സംഭരണ ശേഷി 115.62 സെന്റിമീറ്ററാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെയും ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണ് ഷട്ടർ ഉയർത്തുന്നത്.

മുക്കൈപ്പുഴ, കല്‍പ്പാത്തിപുഴ, ഭാരതപ്പുഴയുടെ എന്നിവയുടെ തീരത്തും കൈവഴികളിലും താമസിക്കുന്നവര്‍ക്ക് നാളെ രാവിലെ 11 മുതല്‍ മുതല്‍ ജാഗ്രത പാലിക്കമെന്നും, കുട്ടികളെ നിയന്ത്രിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group