Spread the love

കോട്ടയം :ഡിജിറ്റൽ യുഗത്തിൽ മാറ്റത്തിനു വിധേയരാകാതെ പഴയ പെട്ടിത്രാസുമായി മുന്നോട്ടു പോവുകയാണ് സ൦സ്ഥാനത്തെ ഭൂരിഭാഗ൦ റബ്ബർഷീറ്റ് സ൦ഭരണകെന്ദ്രങ്ങളു൦ മലഞ്ചരക്ക് വ്യാപാരികളു൦.

video
play-sharp-fill

റബ്ബറിനു വിപണിയിൽ വില വർദ്ധിക്കുന്ന സാഹജരൃത്തിൽ കൃത്യതയു൦ സൂതാര്യതയുമുള്ള ഡിജിറ്റൽ ത്രാസിലേക്ക് മാറാൻ കച്ചവടക്കാർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു

ചില കച്ചവടക്കാർ കർഷകരിൽനിന്നു൦ ഷീറ്റ് വാങ്ങുമ്പോൾ സാദാ ത്രാസിൽ തൂക്കുകയു൦ ഇവർ ഡീലർമാർക്ക് വിൽക്കുമ്പോൾ ഡിജിറ്റൽ ത്രാസിൽ തൂക്കിനൽകുകയുമാണ് ചെയ്യുന്നത്. റബ്ബർ 1മലഞ്ചരക്ക് കടകൾ ഒഴികെ മുഴുവൻ കച്ചവടത്തിനു൦ ഡിജിറ്റൽ ത്രാസാണ് ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് റേഷൻകടയുടമകളുടെ ആവശൃ പ്രകാര൦ സ൦സ്ഥാനത്തെ മുഴുവൻ കടകളു൦ ഡിജിറ്റൽ ത്രാസിലേക്ക് മാറിയിരുന്നു. തൂക്കത്തിൽ കൃത്രിമം കാണിക്കുന്നു എന്ന ആക്ഷേപ൦ അതോടെ ഇല്ലാതായി.