play-sharp-fill
സ്‌കൂൾ യൂണിഫോമിൽ നിന്ന ആറുവയസുകാരനെ പാമ്പാടിയിൽ പട്ടാപ്പകൽ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; കുട്ടിയെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ അമ്മയെ ചതിച്ച് പീഡിപ്പിച്ച യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം; കുട്ടിയെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്; തട്ടിക്കൊണ്ടു പോയത് ദുബായിൽ ലിവിങ് ടുഗതറായി കഴിഞ്ഞിരുന്ന ദമ്പതിമാരുടെ മകനെ; കേസ് ഒതുക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ എന്ന് സൂചന

സ്‌കൂൾ യൂണിഫോമിൽ നിന്ന ആറുവയസുകാരനെ പാമ്പാടിയിൽ പട്ടാപ്പകൽ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; കുട്ടിയെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ അമ്മയെ ചതിച്ച് പീഡിപ്പിച്ച യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം; കുട്ടിയെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്; തട്ടിക്കൊണ്ടു പോയത് ദുബായിൽ ലിവിങ് ടുഗതറായി കഴിഞ്ഞിരുന്ന ദമ്പതിമാരുടെ മകനെ; കേസ് ഒതുക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ എന്ന് സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാമ്പാടിയിൽ പട്ടാപ്പകൽ സ്‌കൂൾ യൂണിഫോമിൽ നിൽക്കുകയായിരുന്ന ആറുവയസുകാരനെ കറുത്ത കൂളിംങ് ഫിലിം ഉപയോഗിച്ച് മറച്ച വാഹത്തിൽ എത്തി തട്ടിക്കൊണ്ടു പോയി. കുട്ടിയുടെ അമ്മയെ ചതിച്ച് വിദേശത്ത് ലിവിംങ് ടുഗതറായി കഴിഞ്ഞിരുന്ന പന്തളം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ, കുട്ടിയുടെ അച്ഛനാണ് കൊണ്ടു പോയതെന്നും കേസെടുക്കേണ്ട ആവശ്യമില്ലെന്നും, സംഭവം അന്വേഷിക്കാമെന്നും ഒഴുക്കൻ മട്ടിലുള്ള നിലപാടാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവും, പാമ്പാടി സി.ഐ യു.ശ്രീജിത്തും സ്വീകരിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8.15 ന് പാമ്പാടി ഞണ്ടുകുളം ഭാഗത്ത് സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്നു ആറുവയസുകാരൻ. കുട്ടിയുടെ അമ്മയുടെ അമ്മയുടെ ഒപ്പമാണ് നിന്നിരുന്നത്. കുട്ടിയുടെ കൈവിട്ട് അമ്മ അൽപ നേരത്തേയ്ക്ക് വീടിനുള്ളിലേയ്ക്ക് മാറിയപ്പോഴാണ് കറുത്ത കൂളിംങ് ഫിലിം ഉപയോഗിച്ച് മറച്ച കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. നാട്ടുകാരെല്ലാം നോക്കി നിൽക്കെയായിരുന്നു സംഭവമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ പാമ്പാടി സി.ഐ യു.ശ്രീജിത്തിനെ വിവരം അറിയിച്ചു. പാമ്പാടി സി.ഐയുടെ നേതൃത്വത്തിൽ രണ്ട് വണ്ടി പൊലീസ് സ്ഥലത്ത് എത്തി. ആദ്യം ആവേശം കാട്ടിയ പൊലീസ് പിന്നീട്, നിലപാട് മാറ്റുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം കുട്ടിയുടെ ബന്ധുക്കളെ വിളിച്ച പൊലീസ് , തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ അച്ഛൻ തന്നെയല്ലേ, ഒരു പൊലീസുകാരനെ കൂടെ വിടാം, നിങ്ങൾ ഒരു കാര്യം ചെയ്യു കൂട്ടിയുടെ അച്ഛന്റെ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കൂ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ നേരിട്ട് ബന്ധപ്പെട്ടു. ഇദ്ദേഹത്തെ നേരിൽക്കണ്ടപ്പോഴും, കുട്ടിയുടെ അച്ഛനല്ലേ തട്ടിക്കൊണ്ടു പോയതെന്നും, തങ്ങൾ എന്തു ചെയ്യാനാണ് എന്നുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കുട്ടിയുടെ ബന്ധുക്കൾ നിസഹായരായി.
ഗൾഫിൽ നഴ്‌സായ യുവതിയും, പന്തളം സ്വദേശിയും എയർപോർട്ടിലെ ജീവനക്കാരനായ യുവാവും 2013 ലാണ് പരിചയപ്പെടുന്നത്. നാട്ടിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരന്നു പന്തളം സ്വദേശി. എന്നാൽ, താൻ വിവാഹമോചനം നേടിയ ആളാണെന്ന് യുവതിയെ വിശ്വസിപ്പിച്ച ഇയാൾ ഇവിടെ വച്ച് യുവതിയുമൊത്ത് ലിവിംങ് ടുഗതറായി കഴിയുകയായിരുന്നു. ഇതിനിടെ യുവതി നാട്ടിലെത്തിയപ്പോൾ പന്തളം സ്വദേശി മറ്റൊരു യുവതിയുമായി വീട്ടിൽ ഒന്നിച്ച് കഴിയുന്നതായും, ഇത് അയാളുടെ ഭാര്യയാണെന്നും കണ്ടെത്തി.
ഇതിനിടെ ആറു മാസം മുൻപ് കുട്ടിയുടെ അച്ഛനാണ് എന്ന് അവകാശപ്പെട്ട് പന്തളം സ്വദേശി പാമ്പാടി സി.ഐ യു.ശ്രീജിത്തിന് പരാതി നൽകിയിരുന്നു. കുട്ടിയെ വിട്ടു കിട്ടണമെന്നായിരുന്നു പരാതിയിലെ ആവശ്യം. എന്നാൽ, കോടതിയെ സമീപിച്ച് ആവശ്യം നേടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അന്ന് പരാതിക്കാരനെ മടക്കിയിരുന്നു. ഇതേ തുടർന്ന് യുവതി തന്നെ വഞ്ചിച്ചതായി കാട്ടി പന്തളം സ്വദേശിയ്‌ക്കെതിരെയും പരാതി നൽകിയിരുന്നു. എന്നാൽ, രണ്ടു കേസിലും പൊലീസ് ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെയാണ് കുട്ടിയെ അച്ഛന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്.