Spread the love

കോട്ടയം: ഏറ്റുമാനൂർ ശ്രീമാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണവും പിച്ചള കൊണ്ടുള്ള രണ്ട് പ്രഭ സ്റ്റാൻഡുകളും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പിടിയിലായത് പാറമ്പുഴ പെരുമ്പായിക്കാട് സ്വദേശി അനീഷ് കെ. ദിവാകരൻ (40) ആണ്.കഴിഞ്ഞ മേയ് 31-ന് പുലർച്ചെയാണ് മോഷണം നടത്തിയത്.

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ പ്രതി ഉപദേവതയായ പേച്ചിയമ്മയുടെ നടയ്ക്ക് മുന്നിലുണ്ടായിരുന്ന ഭണ്ഡാരം തുറന്ന് പണവും പിച്ചള കൊണ്ടുള്ള രണ്ട് പ്രഭ സ്റ്റാൻഡുകളുമാണ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സമീപത്തെ മുരുകൻ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന സ്റ്റീൽ കാണിക്കവഞ്ചിയുടെ പൂട്ടു കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അതിലെ പണവും കവർന്നു. ഏകദേശം 10,000 രൂപയാണ് മോഷണം പോയത്.

ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ഇതുവഴി ഏകദേശം 4,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.

സംഭവത്തിൽ ക്ഷേത്ര സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ സെയ്‌ദ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.