play-sharp-fill
തുറക്കാത്ത ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ് ഭീഷണി: ജോലി പോകുമെന്നായതോടെ സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികളും രംഗത്ത്

തുറക്കാത്ത ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ് ഭീഷണി: ജോലി പോകുമെന്നായതോടെ സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികളും രംഗത്ത്

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവരുന്ന സിഐടിയു സമരത്തിന് എതിരെ പ്രതിഷേധം ഉയരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാൽ സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാപു ചെയ്യുന്നുണ്ട്


സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മുത്തുറ്റ് ഫിനാൻസ് ബ്രാഞ്ചുകൾ ഇന്ന് തുറന്ന പ്രവർത്തിച്ചില്ലങ്കിൽ അടച്ച് പൂട്ടുമെന്ന് മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയോതെടയാണ് സമരം മറികടന്ന് ജോലിയിൽ പ്രവേശിക്കാൻ ഒരു വിഭാഗം തൊഴിലാളികൾ എത്തിയത്. എന്നാൽ സിഐടിയു ജീവനക്കാർ പ്രതിഷേധവുമായി എത്തിയതോടെ ജില്ലയിലെ വിവിധ ബ്രാഞ്ചുകൾ തുറക്കാനാകാതെ ഇന്നും അടച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മുത്തൂറ്റ് എംഡി ജോസ് അലക്‌സാണ്ടര്‍ കൊച്ചി ഹെഡ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ജീവനക്കാരെ ഓഫീസില്‍ പ്രവേശിപ്പിക്കണമെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ ആവശ്യപ്പെട്ടു. ശാഖകള്‍ തുറക്കാത്ത പക്ഷം സെപ്റ്റംബര്‍ രണ്ടിന് അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

യൂണിയനുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ നടപ്പിൽ വരുത്തുക,ശമ്പള വർധനവ് ഉടൻ നടപ്പാക്കുക, തുടർച്ചയായി നടത്തി വരുന്ന തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേ സമയം പ്രതിഷേധവുമായി ഉപഭോക്താക്കൾ എത്തിയതോടെ വൈകീട്ട് അഞ്ച് മണിക്ക് ശേഷം സ്വർണ്ണം ഉൾപ്പടെയുള്ള വസ്തുക്കൾ എടുക്കാം എന്ന ധാരണയിൽ ഉപഭോക്താക്കൾ തിരിച്ച് പോയി.

കഴിഞ്ഞ 14 ദിവസങ്ങളായി സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ശാഖകളില്‍ സമരം നടക്കുകയാണ്.