
കോട്ടയം : ഈ അദ്ധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം.
ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാർഥികളുടെ ബാങ്ക്അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്,
അനുബന്ധരേഖകൾ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തിരം അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ ജൂലായ് 30 ന് മുമ്പായി കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 04812 566823, 9496161353.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







