Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി.

video
play-sharp-fill

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളേജിൽ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടിജി തോമസാണ് പുതിയ സൂപ്രണ്ട്. ഡോ.ഹരീഷ് ചന്ദ്രനെ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടായും ഡോ.ലക്ഷ്മിയെ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടായും നിയമിച്ചു.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group