
കോട്ടയം: സ്ത്രീ സൗജന്യ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചീഫ് സെക്രട്ടറിയും ഇന്ന് ചർച്ച നടത്തും.
ഓർഡിനറി ബസില്‍ മാത്രം നടപ്പിലാക്കാൻ ആയിരുന്നു ആലോചന.
വടക്കൻ ജില്ലകളില്‍ ഓഡിനറി ബസ് കുറവായതിനാല്‍ അവിടെ പദ്ധതി ഫലപ്രദമാകില്ല എന്ന് വിലയിരുത്തല്‍.
ഫാസ്റ്റ് പാസഞ്ചറില്‍ കൂടെ നടപ്പിലാക്കണമോ എന്നതിലാണ് യോഗം. അങ്ങനെ തീരുമാനം എടുത്താല്‍ സംസ്ഥാനം മൊത്തത്തില്‍ ഫാസ്റ്റ് പാസഞ്ചറില്‍ കൂടി സൗജന്യ യാത്ര നല്‍കേണ്ടിവരും.
മുഖ്യമന്ത്രി വി.ഡി സതീശന് ഫാസ്റ്റ് പാസഞ്ചറില്‍ കൂടി സൗജന്യ യാത്ര നല്‍കാം എന്ന അഭിപ്രായമാണ് ഉള്ളത്. ഓർഡിനറി ബസില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നായിരുന്നു കെ.എസ് ആർ.ടി.സിയുടെ ശിപാർശ.
ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള കെ.എസ്.ആര്.ടി.സി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര നടപ്പാക്കുന്നതോടെ കെ.എസ്.ആര്.ടി.സി വന്‍ സമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പു കുത്തും.
ബസില്‍ സ്ത്രീകളുടെ സൗജന്യ യാത്ര ഓഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കെ.എസ്.ആര്.ടി.സി വിദഗ്ധ സമിതിയുടെ നിര്‍ദേശം.
റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് സര്‍വിസ് രംഗത്ത് പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്നും അതിനാലാണ് പദ്ധതി ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി നടപ്പാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാക്കുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. ഇതിനായി പ്രതിമാസം 90 മുതല്‍ 100 കോടി വരെ അധികമായി നല്‍കേണ്ടിവരുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
കോവിഡിന് മുമ്പ് പ്രതിദിനം 35 ലക്ഷം പേര് യാത്ര ചെയ്തിരുന്ന കെ.എസ്.ആര്.ടി.സിയില്‍ നിലവില്‍ 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
ബസുകളില്‍ സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണു കെ.എസ്.ആര്.ടി.സിയുടെ പ്രതീക്ഷ.
ജൂണ്‍ 15ന് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് മുമ്പ് പറഞ്ഞിരുന്നു.
നഷ്ടം കെഎസ്ആർടിസി സഹിക്കേണ്ടി വരില്ലെന്നും സർക്കാർ ഫണ്ട് അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കുയും ചെയ്തിരുന്നു.







