
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റീ-ഇവാലുവേഷൻ, വെരിഫിക്കേഷൻ പോർട്ടൽ ലഭ്യമാകുന്നില്ലെന്ന് രാജ്യവ്യാപകമായി പരാതി.
ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കാണാനും മാർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാനും സാധിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇതേത്തുടർന്ന്, ബുദ്ധിമുട്ട് നേരിടുന്ന ഉദ്യോഗാർത്ഥികളോട് തങ്ങളുടെ പരാതികൾ ബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദേശമായി അയക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആവശ്യപ്പെട്ടു.
പോർട്ടലിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പലർക്കും വെരിഫിക്കേഷൻ ഫെയിൽഡ് എന്നും 403 എറർ പോലുള്ള സാങ്കേതിക തടസ്സങ്ങളാണ് കാണിക്കുന്നത്. റീ-അസസ്മെന്റ് അപേക്ഷകളുടെ ഫലത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളിൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







