Spread the love

തിരുവനന്തപുരം: മിഠായി വിതരണ വിവാദത്തില്‍ വി മുരളീധരൻ എംഎല്‍എക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി.

video
play-sharp-fill

പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നും എംഎല്‍എയുടെ രീതി ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കുണ്ടായിരുന്നു എന്ന് പറഞ്ഞ എംഎല്‍എയുടെ വിശദീകരണം തെറ്റാണ്. പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നു.

താൻ ആയിരുന്നെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

മിഠായി വിതരണം ചെയ്തത് വിവാദമായതോടെ വിശദീകരണവുമായി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നല്‍കാൻ ശ്രമിക്കുകയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.