
കോട്ടയം: സ്കൂളുകൾ നാഥനില്ലാ കളരിയാകുമോ എന്ന ആശങ്ക.അധ്യയന വര്‍ഷം സജീവമാകുമ്പോഴും ജില്ലയില്‍ പ്രഥമാധ്യാപകരില്ലാതെ 74 സര്‍ക്കാര്‍ സ്‌കൂളുകള്‍. സ്‌ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 25 ഹൈസ്‌കൂളുകളിലും 49 പ്രൈമറി സ്‌കൂളുകളിലുമാണു പ്രഥമാധ്യാപക തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഇത് ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കും.
പ്രഥമാധ്യാപകരില്ലാത്തത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ആകെ താളം തെറ്റിക്കും. ഉച്ചഭക്ഷണം മുതല്‍ അധ്യാപകരുടെ ശമ്പളം വരെയുള്ള കാര്യങ്ങള്‍ക്ക് പ്രഥമാധ്യാപര്‍ ഉണ്ടാകണമെന്നിരിക്കേ തസ്‌തിക ഒഴിഞ്ഞു കിടക്കുന്നതു ബുദ്ധിമുട്ടാകും.പാഠപുസ്‌തക വിതരണം,യൂണിഫോം വിതരണം എന്നിവ പൂര്‍ത്തിയാക്കണമെങ്കിലും പ്രഥമാധ്യാപകരുടെ മേല്‍നോട്ടം ആവശ്യമാണ്.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ പ്രഥമ അധ്യാപക തസ്തിക നികത്താനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതായിരുന്നു.
സെന്‍സസിന്റെ പേരില്‍ അധ്യാപകരുടെ സ്‌ഥലംമാറ്റം തടഞ്ഞിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രവൃത്തി ദിനങ്ങളില്‍ 3 ദിവസത്തെ സെന്‍സസ് ഡ്യൂട്ടി പരിശീലനം നിശ്‌ചയിച്ചിരിക്കുന്നത് അധ്യയവര്‍ഷാരംഭം താറുമാറാക്കുമെന്നും ആശങ്കയുണ്ട്. അവധിക്കാലത്ത് നടത്തിയിരുന്ന എസ്.എസ്.എല്‍.സി. പുനര്‍മൂല്യനിര്‍ണയത്തിനു ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെ സ്‌കൂളില്‍ നിന്നു വിടുതല്‍ ചെയ്യേണ്ട സാഹചര്യമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിഞ്ഞുകിടക്കുന്ന പ്രധാനാധ്യാപക തസ്‌തികകള്‍ അടിയന്തരമായി പ്രമോഷന്‍, ട്രാന്‍സ്‌ഫര്‍ വഴി നികത്തണമെന്നും. ഒഴിവുള്ള അധ്യാപക തസ്‌തികകളില്‍ അടിയന്തിരമായി നിയമനം നല്‌കണമെന്നും കെ.എസ്.ടി.എ. ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.







