സി.എം.എസ് കോളേജിൽ നവഭാവം ഉദ്ഘാടനം ഇന്ന്
സ്വന്തം ലേഖകൻ
കോട്ടയം: സി.എം.എസ്. കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന മൂന്നാമത് നവഭാവം പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ജോസഫ് ഫെൻ ഹാളിൽ നടക്കും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശിൽപ്പശാല, ദേശീയ സെമിനാർ, കോളിൻസ് സ്മാരക പ്രഭാഷണം, മത്സരങ്ങളും പ്രദർശനങ്ങളും സാംസ്‌കാരിക സായാഹ്നവും പൂർവവിദ്യാർഥി സംഗമവും ഉൾപ്പെടുന്ന അന്തർ സർവകലാശാലാ മലയാളോത്സവം സാഹിത്യ സെമിനാർ, പഠനക്കളരി, നാടകക്കളരി എന്നിങ്ങനെ വ്യത്യസ്തഭാവങ്ങളിലാണ് നവഭാവം നടക്കുക.
ഹരീഷ് വാസുദേവൻ, ശ്യാമ എസ്. പ്രഭ, ഡോ. ഒ.കെ. സന്തോഷ്, എം.ആർ. രേണുകുമാർ, ഡോ. സി.എസ്. ചന്ദ്രിക, വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. തോലൂർ ശശിധരൻ, ഡോ. ഷൊർണുർ കാർത്തികേയൻ, ഉഷ നങ്ങ്യാർ, ഡോ. ശാരദക്കുട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കുട്ടികളുടെ സ്വന്തം നാടകസമിതി ലഷ്യമിടുന്ന നാടകക്കളരിക്ക് കേരള സംഗീതനാടക അക്കാഡമി നേതൃത്വം നൽകും. രണ്ടു ശതാബ്ദം പിന്നിടുന്ന സി.എം.എസ്. കോളജ് സാഹിത്യത്തിനും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയ്ക്കും നൽകിയ സംഭാവനകൾ പുതിയ കാലത്തും തുടരുക എന്ന ലക്ഷ്യത്തോടെയാണു നവഭാവം പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. മറായ് സാം ഡാനിയേൽ, മലയാള വിഭാഗം അധ്യക്ഷ മിനി മിനിമറിയം സഖറിയ എന്നിവർ അറിയിച്ചു.