സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഢഗംഭീരമായ സമാപനം
സ്വന്തം ലേഖകൻ
കോട്ടയം: സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷങ്ങൾക്കു പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാവിലെ കോളജിന്റെ ഹോക്കി ഗ്രൗണ്ടിൽ നടസമാപനസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കാന്റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യാതിഥിയായിരുന്നു. സി്എം.എസ്. കോളജിന്
സി.എസ്്.ഐ. സഭാ മോഡറേറ്ററും കോളജ് മാനേജറുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു.. ദ്വിശതാബ്ദി സുവനീർ ജസ്റ്റിസ് കെ.ടി. തോമസ് എം.ജി.സർവകലാശാലാ പ്രൊ. വൈസ് ചാൻസിലർ ഡോ.സി.ടി. അരവിന്ദകുമാറിനു കൈമാറി പ്രകാശനം ചെയ്തു.. സി.എം.എസിന്റെ 200 വർഷത്തെ ചരിത്രം പറയുന്ന ഡോക്യുമെന്ററി തോമസ് ചാഴികാടൻ എം.പി. നഗരസഭാ ചെർപേഴ്സൺ ഡോ. പി.ആർ. സോനയ്ക്കു കൈമാറി പ്രകാശനം ചെയ്യും. കോളജിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോളജ് വിദ്യാർഥി വിഷ്ണു ദാസിന് കൈമാറി.
മുഖ്യാതിഥിക്കുള്ള മെമന്റൊ കോളജ്് ബർസാർ റവ. ജേക്കബ് ജോർജ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിക്കു സമർപ്പിച്ചു.. ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിലുള്ള വിദ്യാർത്ഥികളുടെ ചോദ്യത്തിന് ബിഷപ്പ് മറുപടി നൽകി. കാവാലം നാരായണപ്പണിക്കർ രചിച്ച ദ്വിശതാബ്ദി ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ സി.എസ്.ഐ. മധ്യകേരളാ മഹായിടവക സെ്ളർജി സെക്രട്ടറി റവ. ജോൺ ഐസക് ആരംഭപ്രാർത്ഥന നടത്തി.. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ സ്വാഗതവും ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. സി.എ. ഏബ്രഹാം നന്ദിയും പറഞ്ഞു.