
കോട്ടയം : വിവിധ അപകടങ്ങളിൽ 2 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൂടല്ലൂരിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് കൂടല്ലൂർ സ്വദേശി അനന്തു.വി.പ്രദീപിന് ( 26) പരുക്കേറ്റു.
ഇന്ന് രാവിലെ ഇടുക്കി അച്ചന്താനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടപ്പന സ്വദേശി ബീന ബിജുവിനു (40) പരുക്കേറ്റു.






