
തിരുവനന്തപുരം: ലഹരി വേട്ടക്കായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ടിന്’ ഇന്ന് തുടക്കമായിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം ഈഞ്ചക്കലില്‍ നിന്ന് പത്തുകിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയിലായി.
ഇന്നുരാവിലെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആണ് കഞ്ചാവെത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കില്‍ വരികയായിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ബാഗില്‍ കഞ്ചാവ് എത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ സംശയം. പ്രതികളെ ഫോർട്ട് പൊലീസിന് കൈമാറി.







