Spread the love

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 99 വോട്ടുകള്‍ നേടി ഷാനിമോള്‍ വിജയിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകള്‍ ലഭിച്ചു.

video
play-sharp-fill

വോട്ടെടുപ്പില്‍ നാല് അംഗങ്ങള്‍ പങ്കെടുത്തില്ല. ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സഭയുടെ ചട്ടപ്രകാരം സ്പീക്കറും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

വിജയത്തിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഷാനിമോള്‍ ഉസ്മാനെ അഭിനന്ദിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group