
മൂന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ഫോണ്‍ കോളിനു പിന്നാലെ മൂന്നാർ, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ പോലീസുകാർ പരക്കംപാഞ്ഞത് മണിക്കൂറുകളോളം.
31-ന് ഉച്ചകഴിഞ്ഞാണ് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു ടാക്‌സി ഡ്രൈവറുടെ ഫോണ്‍ കോളെത്തിയത്.
ആനച്ചാല്‍ ടൗണില്‍ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആ സന്ദേശം.
കേട്ടപാടെ മൂന്നാർ, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിലായി പരിശോധന ആരംഭിച്ചു. ഇതിനിടെ തട്ടിക്കൊണ്ടുപോയെ കാറിന്റെ നമ്പർ ലഭിച്ചു.
ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് സംഘം ഉടമയുടെ വീട്ടിലെത്തി. അപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ് പോലീസിന് പിടികിട്ടിയത്. കാറില്‍ കയറ്റിക്കൊണ്ടുപോയത് മറ്റാരെയുമല്ല സ്വന്തം ഭാര്യയെ…
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനച്ചാല്‍ ടൗണില്‍ വെച്ച് കാറില്‍ നിന്നിറങ്ങുന്നതിനിടെ ഡോറില്‍ തട്ടി താഴെ വീണ ഭാര്യയെ ധൃതിയില്‍ എടുത്ത് കാറില്‍ കിടത്തി വേഗത്തില്‍ പോയ സംഭവമാണ് തട്ടിക്കൊണ്ടുപോകല്‍ കഥയായത്. പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് വിവരം ദമ്പതികള്‍ അറിഞ്ഞതുതന്നെ.







