
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന ദിനത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദ്യമായ ആശംസകളുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
അറിവിന്റെ പുത്തന്‍ ലോകത്തേക്ക് ആദ്യമായി കാലെടുത്തുവെക്കുന്ന കുരുന്നുകള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം നേര്‍ന്നു. കേവലം വിദ്യ നേടുന്നതിനപ്പുറം കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണെന്നും, അറിവിന്റെ ആദ്യാക്ഷരങ്ങള്‍ സ്വായത്തമാക്കാന്‍ വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും തന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും പിണറായി വിജയന്‍ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളുകളില്‍ നിന്ന് വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം തന്നെ, മാനവികതയുടെ മഹത്വമുള്‍ക്കൊള്ളുന്ന നല്ല മനുഷ്യരായി വളരാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും സാധിക്കണമെന്നാണ് അദ്ദേഹം ആശംസിച്ചത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മുന്‍കാലങ്ങളില്‍ കൈവരിച്ച വലിയ മുന്നേറ്റങ്ങളെയും അദ്ദേഹം സന്ദേശത്തില്‍ അനുസ്മരിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നുക്കൊണ്ട് വലിയ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. ആ നേട്ടങ്ങള്‍ ഇനിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.







