video
play-sharp-fill

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

Spread the love

സ്വന്തം ലേഖിക

കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ആർടസ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകി. ഇടിമുറികളെ കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതായി ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ് സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചത്.