
കോഴിക്കോട് : കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് താമരശ്ശേരിയിലെ ചമല്‍ പൂലോട് സ്വദേശി ചിലമ്പിക്കുന്ന് സബിന്‍ ബേബി(44)യെയാണ് പൊലീസ് പിടികൂടിയത്.
കോടതിയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് താമരശ്ശേരി പൊലീസാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
2020 ഡിസംബര്‍ 20-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.
വൈകീട്ട് അഞ്ചു മണിക്ക് പൂലോട് വെണ്ടേക്കുംചാലില്‍ വെച്ചായിരുന്നു സംഭവം.
വെണ്ടേക്കുംചാലില്‍ റജി(45) യെന്നയാളെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സബിന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.







