Spread the love

കോട്ടയം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു.

video
play-sharp-fill

വെള്ളാപ്പള്ളി നടേശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരിതെളിച്ചത്.

വെള്ളാപ്പള്ളിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിൽക്കുന്നതും, അദ്ദേഹം മന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനങ്ങളുമാണ് ഉയരുന്നത്.

തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ് മന്ത്രിയുടെ ഈ സന്ദർശനമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്യക്തിയായി അറിയപ്പെടുന്ന വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും,

മന്ത്രി അത് മറക്കരുതെന്നും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ഓർമ്മിപ്പിക്കുന്നു.

തങ്ങളെ വിജയിപ്പിച്ച ജനങ്ങളെയും പാർട്ടിയുടെ രാഷ്ട്രീയത്തെയും പരിഹസിക്കുന്നതിന് തുല്യമാണ് ഈ സന്ദർശനം.

സമുദായ നേതാക്കളുടെ അനുഗ്രഹം തേടലല്ല ജനപ്രതിനിധികളുടെ കടമയെന്നും വിമർശകർ തുറന്നടിച്ചു.

“മന്ത്രിസഭയുടെ ശോഭ കെടുത്തുന്ന നടപടിയാണിത്. വോട്ട് ചെയ്ത ജനങ്ങളെ നാണംകെടുത്തുന്ന ഇത്തരം നിലപാടുകൾ തിരുത്തണം.

വർഗീയത പറയുന്നവരുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതിനേക്കാൾ ഭേദം രാജിവെച്ചൊഴിയുന്നതാണ്,

ജനങ്ങൾ സ്വന്തം നിലക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചതാണെന്ന കാര്യം മന്ത്രി മറക്കരുത് എന്നും പ്രതികരണം ഉയർന്നു.

സംഭവത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നോ പാർട്ടിയുടെ ഭാഗത്തുനിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.