video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashതൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്: ഓണത്തെ വരവേറ്റ് മലയാളികൾ

തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്: ഓണത്തെ വരവേറ്റ് മലയാളികൾ

Spread the love

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിക്കാൻ തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. ചരിത്രമുറങ്ങുന്ന മണ്ണിന്റെ സ്മൃതികളുണർത്തുന്ന അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്ബുരാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്കു കൈമാറി.

പ്രളയത്തെ തുടര്‍ന്ന് വഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം.

വൈസ് ചെയര്‍മാന്‍ ഒ.വി.സലിം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അത്തപ്പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു. രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നിശ്ചല ദൃശ്യങ്ങളടങ്ങിയ വർണാഭമായ അത്തം ഘോഷയാത്ര സിയോൺ ഓഡിറ്റോറിയത്തിൽ എത്തുന്നതോടെ ഘോഷയാത്ര സമാപിക്കും. തുടർന്ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകിട്ട് മൂന്നു മുതൽ പൂക്കള പ്രദർശനവും നടക്കും. വൈകിട്ട് ആറിന് ലയം കൂത്തമ്പലത്തിൽ കലാസന്ധ്യ ഉദ്ഘാടനം എംഎൽഎ എം സ്വരാജ് നിർവഹിക്കും. കലാസന്ധ്യയിൽ കലാപ്രദിഭകളെ ആദരിക്കൽ, ആദർശ് സ്‌കൂൾ കുട്ടികളുടെ ഡാൻസ്, സ്‌കിറ്റ്, പാട്ട്, മാജിക് ഷോ എന്നിവ നടക്കും.

മൂന്നാം തീയതി വൈകിട്ട് ഏഴിന് തിരുവന്തപുരം സൗപർണികയുടെ നാടക ഇതിഹാസം, നാലാം തീയതി വൈകിട്ട് 5.30ന് തൃശൂർ നൃത്തകലാഞ്ജലിയുടെ രാധാമാധവം, രാത്രി എട്ടിന് സൂരജ് ജയദേവൻ അവതരിപ്പിക്കുന്ന നാടൻപാട്ട്, കോമഡി, കരോക്കെ ഗാനമേള എന്നിവയും , അഞ്ചാം തീയതി വൈകിട്ട് 5.30ന് ധന്യ രഞ്ജിത്തിന്റെ മോഹിനിയാട്ടം, ഏഴിന് തോൽപ്പാവക്കൂത്ത്, ആറിന് ശ്രുതിലയ മ്യൂസിക് ക്ലബിന്റെ ഗാനമേള, ഏഴിന് വൈകിട്ട് 5.30ന് നിരഞ്ജിനി നൃത്ത വിദ്യാലയത്തിന്റെ രാമായണം കേരള നടനം, രാത്രി എട്ടിന് കൊല്ലം അനശ്വരയുടെ നാടകം, എട്ടാം തീയതി സമ്മാനദാനം, കൃഷ്ണദാസിന്റെ ഇടയ്ക്ക നാദ ലയം, എന്നിവയും അവസാന ദിവസം അത്തപ്പതാക തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷയിൽ നിന്നും തൃക്കാക്കര നഗരസഭ ചെയർമാൻ ഏറ്റുവാങ്ങുന്നതോടെ അത്തഘോഷയാത്ര പരിപാടികൾ അവസാനിക്കും.

\

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments