Spread the love

ഇടുക്കി: പ്ലസ് ടു ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കെ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷാണ് മരിച്ചത്.

video
play-sharp-fill

സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ രതീഷ് പെരിയാറിലെ ആഴമേറിയ കയത്തിൽ അകപ്പെടുകയായിരുന്നു. സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ രതീഷ്, തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ പ്ലസ് ടു ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കെയായിരുന്നു ദാരുണാന്ത്യം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group