
കോട്ടയം: കേരള വിദ്യാർത്ഥി യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 69-ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കോട്ടയം ഡി.സി.സി. ഓഫീസ് ഹാളിൽ നടന്ന ജന്മദിന സംഗമം അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ. എൻ. നൈസാം അധ്യക്ഷത വഹിച്ചു. കെ.എസ്.യു.വിന്റെ 69 വർഷത്തെ പോരാട്ട ചരിത്രവും കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഘടന വഹിച്ച നിർണായക പങ്കും അനുസ്മരിച്ചു.
കോട്ടയം ഡി.സി.സി. ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജിത്തു ജോസ് എബ്രഹാം, സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിച്ചി സാം ലുക്കോസ്, കെ.എസ്.യു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണുപ്രിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.യു. കോട്ടയം ജില്ലാ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. ജോസഫ് റ്റി വർഗീസ് യോഗത്തിന് നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം -മണ്ഡലം-കോളേജ് യൂണിറ്റ് പ്രസിഡന്റുമാർ, സജീവ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.







