
കൊൽക്കത്ത∙ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. ബംഗാളിലെ സോനാപൂരിലാണ് സംഭവം. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ കലാപത്തിലെ ഇരകളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആക്രമണം.
സ്ത്രീകൾ അടക്കമുള്ള സംഘം അദ്ദേഹത്തിനുനേരെ കല്ലും ചെരിപ്പും മുട്ടയും എറിഞ്ഞു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചു. ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് നേരെ ‘ചോർ ചോർ’ എന്ന് മുദ്രാവാക്യം വിളിച്ചു എന്നും ആരോപണമുണ്ട്.
കീറിയ ഷർട്ടും ഹെൽമറ്റും ധരിച്ചനിലയിൽ അഭിഷേകിനെ പൊലീസ് രക്ഷിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് അഭിഷേക് ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘ഇതെല്ലാം ബിജെപി സ്പോൺസർ ചെയ്തതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. ഇതാണ് അവരുടെ ജനാധിപത്യ മാതൃക. അവർ എന്നെ കൊല്ലാൻ ശ്രമിച്ചതാണ്.
സംഭവം മുഴുവൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇക്കാര്യം ഞങ്ങൾ അറിയിക്കും. ഗവർണറെയും അറിയിക്കും. ഭാഗ്യവശാൽ ഞാൻ ഹെൽമറ്റ് ധരിച്ചിരുന്നു.
അതുകൊണ്ട് എന്റെ തലയ്ക്ക് മുറിവേറ്റില്ല. അവർ എന്റെ വസ്ത്രങ്ങൾ കീറുകയും കണ്ണട പൊട്ടിക്കുകയും ചെയ്തു’’– അഭിഷേക് ബാനർജി പറഞ്ഞു.







