Spread the love

എയർ ഇന്ത്യയുടെ ഡൽഹി- സാൻ ഫ്രാൻസിസ്കോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് എയർ ഇന്ത്യ അറിയിച്ചു.

video
play-sharp-fill

സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് മൂന്നു മണിക്കൂറിന് ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.