
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തില്‍ വിദ്യാർഥികളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിക്കു സാധ്യത.
ഡോക്ടർമാരായ അനിത കുമാരി, സ്മിത എന്നിവർക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഇയോട് (ഡയറക്ടർ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷൻ) ആരോഗ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി വിഭാഗത്തിലെ 12 പിജി വിദ്യാർഥികളാണ് അധ്യാപകർക്കെതിരേ മാനസിക പീഡന പരാതി നല്‍കിയത്. അന്വേഷിച്ച മൂന്നംഗ സമിതി കഴിഞ്ഞ ബുധനാഴ്ച ഡിഎംഇയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ശരിവയ്ക്കുന്ന അന്വേഷണ റിപ്പോർട്ടില്‍ ആരോപണവിധേയരായ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. എന്നാല്‍, സമിതി റിപ്പോർട്ട് നല്‍കിയിട്ടും അധ്യാപകർക്കെതിരേ നടപടി വൈകുന്നതില്‍ വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. പൊതുവേദിയിലും രോഗികളുടെ മുന്നിലുംവച്ച് അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കുന്നത് പതിവാണെന്നാണു വിദ്യാർഥികളുടെ പരാതി.







