Spread the love

കൊല്‍ക്കത്ത: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെന്നാണ് മഹുവയുടെ ആരോപണം.

video
play-sharp-fill

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അത് സര്‍ക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ഓര്‍ക്കണമെന്നും മഹുവ പറഞ്ഞു. പിണറായി വിജയനെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത് നാണക്കേടാണെന്നും എല്ലാ പരിശോധനകളും അന്വേഷണങ്ങളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നും അവർ വിമര്‍ശിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group