Spread the love

പ്രത്യേക പ്രതീകങ്ങൾ

video
play-sharp-fill

ധരംശാല: ഐ.പി.എൽ 19-ാംസീസണിലെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് തുടക്കം. രാത്രി 7.30 മുതൽ ധരംശാലയിൽ നടക്കുന്ന ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ആർ.സി.ബിയും ഗുജറാത്ത് ടൈറ്രൻസും തമ്മിൽ ഏറ്റുമുട്ടും.

ജയിക്കുന്ന ടീം ഫൈനലിലെത്തും. തോൽക്കുന്ന ടീം എലിമനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി ക്വാളിഫയർ 2ൽ ഫൈനൽ ബർത്തിനായി മത്സരിക്കാൻ അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ച് 18 പോയിന്റുമായാണ് ആർ.സി.ബിയും ഗുജറാത്തും പോയിന്റ് ടേബിളിൽ 18 പോയിന്റ് വീതം നേടിയ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയത്.

മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ആർ.സി.ബി ഒന്നാമൻമാരായത്.

ഏപ്രിൽ 24ന് ആർ.സി.ബിക്കെതിരെ തോൽവി വഴങ്ങിക്കഴി‌ഞ്ഞ ശേഷമാണ് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ജി.ടി പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് എന്നാണ് യാഥാർത്ഥ്യം.

തുടന്ന് കളിച്ച 7 മത്സരങ്ങളിൽ 6ലും ജയിക്കാൻ ജി.ടിക്ക് കഴിഞ്ഞു. മൂന്ന് മത്സരങ്ങളിൽ 200ന് മുകളിൽ സ്കോർ കണ്ടെത്താനും അവർക്കായി. റൺറേറ്റും ഉയർത്താൻ കഴിഞ്ഞു.

മറുവശത്ത് ആർ.സി.ബി ലീഗ് ഘട്ടത്തിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർച്ചയായ രണ്ട് സീസണുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനായി എന്നത് ആർ.സി.ബിയുടെ സ്ഥിരതയുടെ ഉദാഹരണമാണ്.

ഈ സീസണിൽ ലീഗ് ഘട്ടത്തിന്റെ ആദ്യപകുതിയിൽ അഞ്ചും രണ്ടാം പകുതിയിൽ നാലും വിജയങ്ങൾ നേടാൻ അവർക്കായി. ജി.ടിയെകീഴടക്കി അഹമ്മദാബാദ് വേദിയാകുന്ന ഫൈനലുറപ്പിക്കാൻ വലിയ തയ്യാറെടുപ്പാണ് ആർസി.ബി നടത്തുന്നത്.

ഹോം ഗ്രൗണ്ടായ അഹമ്മദാബാദിൽ ജി.ടിയെ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ല. ഗുജറാത്ത് അഹമ്മദാബാദിൽ അവസാനം കളിച്ച 4 മത്സരങ്ങളിലും ജയിച്ചുരുന്നു.