വ്യാജരേഖ ചമച്ച് വൃക്ക കച്ചവടം: സംഘത്തിൽ പത്തോളംപേർ
കൊട്ടാരക്കര: അനധികൃതമായി വൃക്ക വിൽപ്പന നടത്തുകയും വൃക്ക വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘത്തിൽ പത്തോളംപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ഇതിൽ രണ്ടുപേര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വൃക്ക വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് പണം തട്ടിയ സംഘത്തിലെ 3 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാനികളായ ശാസ്താംകോട്ട മുതുപിലാക്കാട് മംഗലത്ത് വീട്ടില്‍ അജയന് (46), പുനലൂര്‍ വാളക്കോട് പ്ളാച്ചേരി ചരുവിള വീട്ടില്‍ രമേശ് (29), കരുനാഗപ്പള്ളി ഗവ.ആശുപത്രിക്ക് സമീപം ചൈത്രത്തില്‍ രതീഷ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഈ സംഘത്തിൽപ്പെട്ട കരുനാഗപ്പള്ളി മേഖലയിലുള്ള രണ്ടുപേർ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
വൃക്കദാതാക്കളെ കണ്ടെത്തി വ്യാജരേഖകള്‍ ചമച്ച് ഇടപാട് നടത്തിവരുന്ന സംഘത്തിലെ പ്രധാന പ്രതി അജയന് ഒരു പൊലീസ് ഓഫീസറുടെ അടുത്ത ബന്ധുവാണ്. തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നവരെ സമീപിക്കുകയും വൃക്കദാതാക്കളെ എത്തിക്കാമെന്നു വാഗ്ദാനംചെയ്ത് വൻ തുക കൈപ്പറ്റുകയുമാണ് ഇവർ ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറിലധികം രോഗികള്‍ക്ക് വൃക്ക തരപ്പെടുത്തി നല്‍കിയെന്നാണ് പ്രാഥമിക സൂചന. ഈ ഇനത്തില്‍ പത്ത് കോടി രൂപ രോഗികളുടെ ബന്ധുക്കളില്‍ നിന്നു വാങ്ങിയതായും കരുതുന്നു. വൃക്ക വാഗ്ദാനം നടത്തി 25 പേരില്‍ നിന്ന് ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപാവരെ അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. വൃക്ക ദാതാവിന് അഞ്ച് ലക്ഷം രൂപയാണ് സാധാരണ നല്‍കാറുള്ളത്. ബാക്കി തുക സംഘത്തിലെ അംഗങ്ങള്‍ പങ്കിട്ടെടുക്കും.