play-sharp-fill
അയ്യപ്പന്റെ വിഗ്രഹത്തിലും ക്ഷേത്രത്തിലും മലം വിതറി സംഘപരിവാറുകാരൻ: ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിന്; പൊളിച്ചത് കൃത്യ സമയത്തെ പൊലീസ് ഇടപെടൽ; പിടിയിലായത് ബിജെപി പ്രവർത്തകന്റെ സഹോദരൻ

അയ്യപ്പന്റെ വിഗ്രഹത്തിലും ക്ഷേത്രത്തിലും മലം വിതറി സംഘപരിവാറുകാരൻ: ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിന്; പൊളിച്ചത് കൃത്യ സമയത്തെ പൊലീസ് ഇടപെടൽ; പിടിയിലായത് ബിജെപി പ്രവർത്തകന്റെ സഹോദരൻ

ക്രൈം ഡെസ്‌ക്
മലപ്പുറം: സംസ്ഥാനത്ത് ഏതുവിധേനയും സംഘർഷം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപി – ആർഎസ്എസ് ലക്ഷ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും പുറത്ത്. ക്ഷേത്രത്തിനുള്ളിലേയ്ക്ക് മലം വലിച്ചെറിഞ്ഞ ശേഷം  ഇത് എറിഞ്ഞത് മറ്റുള്ള സമുദായത്തിൽപ്പെട്ടവരാണെന്ന തെറ്റിധാരണ പടർത്താനുള്ള സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ശ്രമമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
മലപ്പുറം എടയൂർ സി.കെ പാറ ശാന്തിനഗറിലെ ക്ഷേത്രത്തിലാണ് മലം വിതറി സാമൂഹ്യ വിരുദ്ധ സംഘം ആക്രമണം നടത്താൻ പദ്ധതിയിട്ടത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തേക്ക് മനുഷ്യ മല, മൂത വിസർജ്യം കവറിലാക്കി വലിച്ചെറിയുകയും, പുറത്തെ നാഗ പ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജൻ രാമകൃഷ്ണനാണ്. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് സംഘപരിവാർ നടത്തിയ ഗൂഡാലോചന പുറത്തായത്.  ക്ഷേത്രത്തിനെതിരെ മേഖലയിൽ വൻ തോതിൽ വർഗീയ പ്രശ്‌നങ്ങളുണ്ടെന്നും നേരത്തെയും ക്ഷേത്രത്തിനെതിരെ ചില ആളുകൾ ഊമക്കത്തും, അശ്ലീല ചിത്രവും അയച്ചു നൽകിയതായ ആരോപണവുമായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, ഹിന്ദുഐക്യവേദിയും രംഗത്തുവന്നിരുന്നു. പരോക്ഷമായി നാട്ടിലെ മുസ്ലിംനാമധാരികളാണ് അക്രമത്തിന് പിന്നിലെന്ന ധ്വനിയിലാണ് ഹിന്ദുഐക്യവേദി പ്രവർത്തകരും, ക്ഷേത്ര ഭാരവാഹികളും പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ അനിയൻ തന്നെ കേസിൽ അറസ്റ്റിലായത്.
മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പുലർച്ചെ പാട്ടുവെക്കുന്നതിനെതിരെ ഊമക്കത്തും നഗ്‌നതയിലേക്ക് തോക്കുചൂണ്ടുന്ന ഭീഷണി പോസ്റ്റർ ക്ഷേത്രം പ്രസിഡന്റിന് വന്നതിനും പിന്നാലെയാണ് ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നിരിക്കുന്നതെന്ന ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും, പ്രകടനവും നടത്തിയിരുന്നു. മലപ്പുറം എടയൂർ പഞ്ചായത്തിലെ സി കെ പാറ ശാന്തിനഗറിൽ ഉള്ള നെയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് അക്രമം നടന്നത്.
കഴിഞ്ഞ 27 ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ രാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത്. മനുഷ്യ വിസർജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു . സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരിൽ ആർഎസ്എസ് പ്രകടനം നടത്തുകയും വർഗ്ഗീയപരമായി പ്രസംഗിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി നടന്നിരുന്നു.
സംഭവത്തെ വർഗ്ഗീയപരമായി മുതലെടുക്കാനുള്ള ആർഎസ്എസ് ശ്രമത്തെ ഒറ്റക്കെട്ടായി തകർത്തതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് നാട്ടുകാരായ ചിലർ പറഞ്ഞു. പൊലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ചു കയറിയ ആർഎസ്എസ് നേതാവിന്റെ നടപടിക്കെതിരെയും വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട് . രാമകൃഷ്ണൻ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പ്രദേശത്ത് മതസ്പർദ്ധയും അക്രമവുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ടി മനോഹരൻ സംഭവത്തോട്് പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴച രാത്രി 8 മണിക്കു ശേഷമാണ് ആക്രമണം നടന്നത്. ചുറ്റമ്ബലത്തിനുള്ളിൽ കയറാൻ സാധിക്കാത്തതിനാലാകണം പുറത്തെ നാഗ പ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർക്കുകയും വിസർജ്യ വസ്തുക്കൾ പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്ബലത്തിനകത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ആസൂത്രിതമായാണ് ഇത് ചെയ്തതെന്ന് ട്രസ്റ്റിയും കമ്മിറ്റി ഭാരവാഹികളും ആരോപിച്ചിരുന്നു. പുരാതനമായി തകർന്ന് കിടന്നിരുന്നതും തൊഴുവാനൂർ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്നതുമായ ഈ ക്ഷേത്രം 45 വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ച് പൂജാകർമ്മങ്ങൾ തുടങ്ങിയത്.തികച്ചും സമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രം തകർത്ത് ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി് ട്രസ്റ്റി ബോർഡും കമ്മറ്റിയും രംഗത്തുവന്നിരുന്നു.
പാട്ടുനിർത്തണമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ക്ഷേത്രം ഭാരവാഹികൾ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പിന്നീടാണ് ക്ഷേത്രം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്റെ പേരിൽ അശ്ലീല പോസ്റ്റർ എത്തിയത്. ഒരാളുടെ നഗ്‌നതയിലേക്ക് തോക്കുചൂണ്ടുന്ന പോസ്റ്ററാണ് പ്രസിഡന്റിന്വന്നത്. ഇതും ക്ഷേത്രത്തിനുള്ള ഭീഷണിയായിരുന്നുവെന്നും ഭാരവാഹികൾ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ മോഷണവും നടന്നിരുന്നു. കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ക്ഷേത്രം ഇന്നു രാവിലെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരനും, ജില്ലാ പ്രസിഡന്റ് വിജയരാഘവനും സന്ദർശിച്ചിരുന്നു.