Spread the love

മുണ്ടക്കയം: സുഗമമായി വന്ന ബൈക്ക് പെട്ടെന്ന് നിന്നു. ഒപ്പം ശബ്ദവും.

video
play-sharp-fill

ഭാഗ്യം കൊണ്ട് മറിഞ്ഞില്ല. ഇറങ്ങി നോക്കുമ്പോള്‍ കാണുന്നത് ടയർ പഞ്ചർ. സമീപത്തായി തേങ്ങയുടെ പച്ചത്തൊണ്ട് കിടക്കുന്നു. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ അതിനുള്ളില്‍ ആണി അടിച്ചുകയറ്റിരിക്കുകയാണ്.

തീർന്നില്ല റോഡിന്റെ പലഭാഗങ്ങളിലും മുള്ളുവേലിയും മുറിച്ചിട്ടിരിക്കുന്നു. ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ ക്രൂരവിനോദത്തില്‍ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടല്ലോയെന്നത് ആശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഗമമായി യാത്ര ചെയ്യുന്നതിനിടെ ആരെങ്കിലും വിചാരിക്കുമോ റോഡില്‍ ഇങ്ങനെ ഒരു ചതിക്കുഴി കാത്തിരിപ്പുണ്ടെന്ന്.
പുലിക്കുന്ന് മുളങ്കുന്ന് മേഖലയിലാണ് സാമൂഹ്യവിരുദ്ധരുടെ ഇത്തരം വിളയാട്ടം.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടത്. ഇതേ തുടർന്നാണ് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

മുണ്ടക്കയം സി.ഐ ജെ.എസ് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.