
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങളോ പുതിയ പ്രോജക്ടിന്റെ ചുമതല ഏറ്റെടുക്കാനോ സാധിച്ചേക്കും.
ഇടവം
ഇടവം രാശിക്കാർക്കും ഇന്ന് വളരെ മികച്ചൊരു ദിവസമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ സാധിക്കും. അപ്രതീക്ഷിത നേട്ടങ്ങളും വിജയങ്ങളും വന്നുചേർന്നേക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. ജോലി ലഭിക്കാൻ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികള്‍ പഠന കാര്യത്തില്‍ അലസത കാണിക്കും. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്കും മാനസിക സംഘർഷങ്ങള്‍ക്കും സാധ്യത.
ചിങ്ങം
ചിങ്ങം രാശിക്കാരും ഇന്നത്തെ ദിവസം ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കുക. സന്താനങ്ങള്‍ മുഖേന മാനസിക സമ്മർദ്ദം അനുഭവിച്ചേക്കാം. സ്ഥിര വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കടബാധ്യതകള്‍ തീരും, കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. മത്സരവിജയം, പരീക്ഷ വിജയം എന്നിവ കാണുന്നു.
തുലാം
തുലാം രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടെയും ലാഭങ്ങളുടേതുമാകും. കാര്യവിജയം, നേട്ടം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം. വിവാഹയോഗവും വന്നുചേർന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കും. കാര്യതടസം, സ്വസ്ഥത കുറവ്, ധനതടസം എന്നിവ കാണുന്നു. വായ്പാശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യ തടസം, ശരീരക്ഷതം എന്നിവ കാണുന്നു. ചർച്ചകള്‍ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, പരീക്ഷ വിജയം എന്നിവ കാണുന്നു. ബിസിനസ് സംബന്ധിച്ച ചർച്ചകള്‍ വിജയിച്ചേക്കാം. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സാധ്യതകള്‍ തുറന്ന് കിട്ടും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, ധനനഷ്ടം, കലഹം എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക







