കൊച്ചി: സുഹൃത്തിനെതിരെ കള്ളപരാതി നൽകിയ യുവതിക്ക് ചുട്ട മറുപടി നൽകിയ വനിതാ കമ്മീഷൻ. സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന് യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയെ വനിതാ കമ്മീഷന്‍ ശാസിച്ച് വിട്ടു. പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയത്.
യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി അവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. മദ്യപാനം നിർത്താനുള്ള ചികിത്സയ്ക്കാണ് യുവാവ് അവിടെ എത്തിയത്. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല.
ഇതില്‍ പ്രകോപിതയായ യുവതി വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ യുവാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് യുവതിയെ ശാസിച്ച് വിട്ടയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group