video
play-sharp-fill
ചെക്ക് കേസിൽ തുഷാറിനെതിരെ പോരാടാൻ നാസിലിന് പിന്തുണയുമായി സുഹൃത്തുക്കൾ

ചെക്ക് കേസിൽ തുഷാറിനെതിരെ പോരാടാൻ നാസിലിന് പിന്തുണയുമായി സുഹൃത്തുക്കൾ

സ്വന്തം ലേഖിക

ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ പ്രവാസി മലയാളി നാസിൽ അബ്ദുള്ളക്ക് പിന്തുണയുമായി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. നാസിൽ പഠിച്ച ഭട്ക്കൽ അഞ്ചുമാൻ എൻജിനീയറിംഗ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

നാസിൽ ഇടതുപക്ഷ അനുഭാവിയാണ്. എന്നിട്ടുപോലും മുഖ്യമന്ത്രി നാസിലിനെ സഹായിച്ചില്ലെന്നാരോപിച്ച സുഹൃത്തുക്കൾ നാസിലിനും കുടുംബത്തിനും നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. തുഷാറിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂർവ്വ വിദ്യാർത്ഥി സംഘടന നേതാക്കൾ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി. കേസ് കോടതിയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ലെന്നും നാസിലിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അതേസമയം, തുഷാറിന്റെയും പരാതിക്കാരൻ നാസിലിന്റെയും സുഹൃത്തുക്കൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടില്ല. കേസ് ഒത്തുതീർപ്പാകണമെങ്കിൽ ആറുകോടി രൂപവേണമെന്ന നിലപാടിൽ പരാതിക്കാരൻ ഉറച്ചു നിൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തിൽ കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല. തുഷാറിന്റെ ചെക്ക് കേസ് സംബന്ധിച്ച് അറബ് മാധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു.