Spread the love

മേടം വിദ്യാഭ്യാസം, പരീക്ഷ, പുതിയ പഠനാവസരങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കാനിടയുണ്ട്. ആരംഭിക്കുന്ന കാര്യങ്ങളില്‍ വിജയസാധ്യത കൂടുതലാണ്.

video
play-sharp-fill

വിദ്യാഭ്യാസം, പരീക്ഷ, പുതിയ പഠനാവസരങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കാനിടയുണ്ട്. ആരംഭിക്കുന്ന കാര്യങ്ങളില്‍ വിജയസാധ്യത കൂടുതലാണ്.

ഇടവം: കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാം. വാഹനയാത്രകളില്‍ പ്രത്യേക ശ്രദ്ധ വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: ജോലി, ആരോഗ്യം, അംഗീകാരം എന്നിവയില്‍ നേട്ടം കാണുന്നു. തൊഴില്‍ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങള്‍ ലഭിക്കാം.

കർക്കടകം: പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും വായ്പാ ശ്രമങ്ങളിലും തടസ്സങ്ങള്‍ നേരിടാം.

ചിങ്ങം: പരീക്ഷ, ജോലി, സ്ഥാനക്കയറ്റം തുടങ്ങിയ മേഖലകളില്‍ വിജയസാധ്യത. ആഗ്രഹങ്ങള്‍ സഫലമാകുന്ന ദിനമായിരിക്കും.

കന്നി: ധനലാഭവും സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും പ്രതീക്ഷിക്കാം. യാത്രകള്‍ക്കും അനുകൂല സമയം.

തുലാം: സാമ്പത്തിക തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. ചില ബന്ധങ്ങളില്‍ അകലം ഉണ്ടാകാൻ സാധ്യത.

വൃശ്ചികം: നഷ്ടസാധ്യതയും മനസ്സമാധാനക്കുറവും ഉണ്ടാകാം. വാഹനയാത്രകളില്‍ കൂടുതല്‍ കരുതല്‍ വേണം.

ധനു: മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം കൈവരിക്കാം. സന്തോഷകരമായ വാർത്തകളും കൂടിക്കാഴ്ചകളും പ്രതീക്ഷിക്കാം.

മകരം: അംഗീകാരവും ആരോഗ്യമാന്ദ്യത്തില്‍ നിന്ന് ആശ്വാസവും ലഭിക്കാം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല സമയം ചെലവഴിക്കാനാകും.

കുംഭം: പ്രവർത്തനങ്ങളില്‍ മന്ദഗതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടാം. ബിസിനസ് രംഗത്ത് ശ്രദ്ധാപൂർവമായ തീരുമാനങ്ങള്‍ ആവശ്യമാണ്.

മീനം: യാത്രകളിലും ധനകാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകാം. അനാവശ്യ ചെലവും മാനസിക അലച്ചിലും വർധിക്കാൻ സാധ്യതയുണ്ട്.