
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകർപ്പന്‍ ജയം.
കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ മിന്നലാട്ടത്തിലാണ് റോയല്‍സിന്റെ ജയം.
സൂര്യവംശി 38 പന്തുകളില്‍ 10 സിക്സറുകള്‍ സഹിതം 93 റണ്‍സ് അടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്നൗ മുന്നോട്ടുവെച്ച 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന് റോയല്‍സ് നേടുകയായിരുന്നു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയർന്ന റോയല്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയപ്പോള്‍ ലക്നൗ നേരത്തെ തന്നെ ടൂർണമെന്റില്‍ നിന്ന് പുറത്തായ ടീമാണ്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും രാജസ്ഥാന് റോയല്‍സിനെ പവര്‍പ്ലേയില്‍ 71-0 എന്ന മികച്ച സ്കോറിലെത്തിച്ചു.
തൊട്ടടുത്ത ഓവറില്‍ ജയ്സ്വാളിനെ പുറത്താക്കി ആകാശ് സിംഗ് ഞെട്ടിച്ചു.
23 പന്തുകളില്‍ 43 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. അതുവരെ സാഹസത്തിന് മുതിരാതിരുന്ന വൈഭവ് സൂര്യവംശി പിന്നാലെ താണ്ഡവമായി.
9-ാം ഓവറില്‍ ആകാശിനെ രണ്ട് സിക്സറിനും മൂന്ന് ഫോറുകള്‍ക്കും ശിക്ഷിച്ച് വൈഭവ് റോയല്‍സിനെ 110-ലെത്തിച്ചു. 23 പന്തുകളില്‍ വൈഭവ് സൂര്യവംശി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി.







