Spread the love

തിരുവനന്തപുരം: തമ്പാനൂരിൽ ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനമെന്ന് പരാതി. ഇന്നലെ 6 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിങ്ങിനെച്ചൊല്ലിയായിരുന്നു തർക്കം. മർദ്ദനത്തിൽ തിരുമല സ്വദേശി ശ്രീഹരിക്ക് പരിക്കേറ്റു.

KL 22 Q 2763 നമ്പറിലുള്ള നീല നിറത്തിലെ കാറിലെത്തിയ വ്യക്തിയാണ് മർദ്ദിച്ചത്. വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചുവെന്ന് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർക്ക് മുഖത്തും തലയ്ക്കും പരിക്കേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഡ്രൈവർ പൊലീസിന് കൈമാറി.