video
play-sharp-fill

Tuesday, May 20, 2025
HomeCrimeപ്രായപൂർത്തിയാകും മുൻപ് പ്രണയിച്ച് ഇറങ്ങിപ്പോന്ന യുവതിയ്ക്ക് ഭർത്താവിന്റെ കൈ കൊണ്ട് ദാരുണാന്ത്യം; കഞ്ചാവിന് അടിമയായ ഭർത്താവ്...

പ്രായപൂർത്തിയാകും മുൻപ് പ്രണയിച്ച് ഇറങ്ങിപ്പോന്ന യുവതിയ്ക്ക് ഭർത്താവിന്റെ കൈ കൊണ്ട് ദാരുണാന്ത്യം; കഞ്ചാവിന് അടിമയായ ഭർത്താവ് യുവതിയെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി: സംഭവം കറുകച്ചാലിൽ; നിരവധി കേസുകളിൽ പ്രതിയായ ഭർത്താവ് അറസ്റ്റിൽ; പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജീപ്പിന്റെ ചില്ല് ഭർത്താവ് തലയ്ക്കടിച്ചു തകർത്തു

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: പ്രായപൂർത്തിയാകും മു്ൻപ് പ്രണയിച്ച് തട്ടിക്കൊണ്ടു വന്ന ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ക്്ഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ എത്തിയ പ്രതി, തല ഭിത്തിയിൽ പല തവണ ഇടിപ്പിക്കുകയും, കമ്പിവടിയും തടിയും ഉപയോഗിച്ച് പല തവണ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേസിലെ പ്രതിയായ ഭർത്താവിനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും ഇയാൽ തല കൊണ്ട് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ച് തകർത്തു.
കറുകച്ചാൽ കാവുങ്കൽപ്പടി ശാന്തിപുരം കോളനിയിൽ താമസിക്കുന്ന അശ്വതി (19) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശേരി കുരിശുമ്മൂട് കോലത്തുമലയിൽ മോഹനന്റെ മകൻ സുധി (27)യെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു.
്‌വ്യാഴാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷം മുൻപ് പ്രായപൂർത്തിയാകും മുൻപാണ് റാന്നി സ്വദേശിയായ അശ്വതിയെ മനീഷ് പ്രണയിച്ച് തട്ടിക്കൊണ്ടു പോന്നത്. ഈ സംഭവത്തിൽ മനീഷിനെതിരെ ചിങ്ങവനം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസിനു പിടികൊടുക്കാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു മനീഷും അശ്വതിയും. ഇത്തരത്തിലാണ് ഇവർ കറുകച്ചാൽ ശാന്തിപുരം കോളനിയിൽ താമസിക്കുന്നതിനായി എത്തിയത്.
വ്യാഴാഴ്ച അർധരാത്രിയുടെ കഞ്ചാവിന്റെ ലഹരിയിൽ മനീഷ് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് അശ്വതിയുമായി വാക്ക് തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി മനീഷ് അശ്വതിയുടെ തല പല തവണ ഭിത്തിയിൽ ഇടിപ്പിച്ചു. അടിയുടെ ആഘാതത്തിൽ തറയിൽ വീണ അശ്വതിയുടെ തലയിൽ കമ്പിവടിയും തടിയും ഉപയോഗിച്ച് മനീഷ് അടിച്ചു. അടിയേറ്റ് ബോധരഹിതയായി അശ്വതി കിടന്നതോടെ ശബ്ദം കേട്ട് നാട്ടുകാർ വിവരം കറുകച്ചാൽ പൊലീസിൽ അറിയിച്ചു.
പൊലീസ് സ്ഥലത്ത് എത്തി ആംബുലൻസ് വരുത്തി അശ്വതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വീടിനുള്ളിൽ നിലയുറപ്പിച്ച മനീഷിനെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പനുള്ളിൽ കയറ്റി. സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ തല ഉപയോഗിച്ച് മനീഷ് ജീപ്പിന്റെ പിന്നിലെ ചില്ല് തല്ലിത്തകർത്തു. തലയിൽ നിന്നും രക്തം വാർന്നൊഴുകിയ മനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ മനീഷിന് ഇവിടെ പ്രാഥമിക ചികിത്സ നൽകി. ഇതിനിടെ പരിക്കേറ്റ അശ്വതി രാവിലെ ഏഴരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. തുടർന്ന് മനീഷിനെതിരെ കൊലക്കുറ്റത്തിന് കറുകച്ചാൽ പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments