
തിരുവനന്തപുരം: വി.ഡി സതീശന് സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്.
ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു.
ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൌജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകും. സാമ്പത്തിക സ്ഥിതിയും ബാധ്യതയും അറിയാൻ സാവകാശം എടുത്ത് ബാക്കി പിന്നാലെ പ്രഖ്യാപിക്കും.
ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാൻ വിദഗ്ധ സമിതി. ഒപ്പം അങ്കണവാടി ടീച്ചർമാർക്കും സഹായികൾക്കും പ്രിപ്രൈമറി അധ്യാപകർക്കും എല്ലാം ചെറിയ ആശ്വാസം.
ഖജനാവിന്റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിക്കും ഇതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.
വാഗ്ദാനങ്ങളിൽ നിന്നൊന്നും പുറകോട്ടില്ലെന്നാണ് ആദ്യ വാർത്താസമ്മേളനത്തിന്റെ ഉറപ്പ്. കീഴ്വഴക്കങ്ങൾ ഏറെ മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു







