പിടയ്ക്കുന്ന മീനിനുള്ളിൽ നുളയ്ക്കുന്ന പുഴു: മത്തി വെട്ടാൻ കത്തിയെടുത്ത വീട്ടമ്മ കണ്ടത് വമ്പൻ പുഴുവിനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മാർക്കറ്റിൽ നിന്നും വാങ്ങിയ പിടയ്ക്കുന്ന മീൻവെട്ടാൻ കത്തിയെടുത്ത വീട്ടമ്മ കണ്ടത് മീനിനുള്ളിൽ പിടയ്ക്കുന്ന പുഴുവിനെ. മീനിന്റെ തലവെട്ടാനായി കത്തിയെടുത്ത വീട്ടമ്മയാണ് മീനിന്റെ ചെകിളയ്ക്കുള്ളിൽ പിടയ്ക്കുന്ന മീനിനെ കണ്ടെത്തിയത്. മാർക്കറ്റിനുള്ളിൽ നിന്നും വാങ്ങിയ മത്തിയുടെ തൊലിയ്ക്കടിയിൽ നിന്നുമാണ് നൂറുകണക്കിന് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്.
വൈറ്റില കൊച്ചുവീട്ടിൽ അഗസ്റ്റിന്റെ വീട്ടിൽ വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.

പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ വീട്ടുകാർ ഡിവിഷൻ കൗൺസിലർ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസറെ വിവരമറിയിച്ചെങ്കിലും അവധി ദിവസമായതിനാൽ അധികൃതർ സ്ഥലത്തെത്തിയില്ല. ഇവർ എത്തുന്നത് വരെ മീൻ സൂക്ഷിച്ചുവയ്ക്കുമെന്ന് അഗസ്റ്റിൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോപ്പുംപടി ഹാർബറിൽ നിന്നാണ് മീൻ വന്നതെന്നാണ് സൂചന. അഗസ്റ്റിന്റെ വീടിന്റെ സമീപത്ത് കൂടി ഇരുചക്ര വാഹനത്തിൽ മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയിൽ നിന്നാണ് മീൻ വാങ്ങിയത്