
കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലെത്തി. ഇതിനിടെ സത്യപ്രതിജ്ഞാ വേദിയും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രതിപക്ഷ നേതാക്കന്‍മാര്‍ക്ക് കൂടി വേദിയില്‍ ഇടം ഒരുക്കിയത് സത്യപ്രതിജ്ഞയിലെ കൗതുകക്കാഴ്ചയായി. മുന്‍മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍, തെലങ്കാന, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയ പ്രമുഖര്‍ക്കും വേദിയില്‍ ഇരിപ്പിടമൊരുക്കി. ഇതിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി രംഗത്തെത്തി.
പുതിയ സംസ്കാരത്തിനാണ് വി.ഡി.സതീശന്‍ തുടക്കമിട്ടതെന്നും പ്രതിപക്ഷ നേതാക്കളെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തിയതോടെ താന്‍ നയിക്കുന്നത് ടീം കേരളത്തെയാണെന്ന് പറയാതെ പറയുകയാണെന്നും മാലാ പാര്‍വതി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തിന് മാതൃകയാവട്ടെ എന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.






