
പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമതായാണ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.






