2018ലെ പ്രളയ നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: 2018ലെ പ്രളയത്തിലെ നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അപ്പീല്‍ ലഭിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധിയാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ അപേക്ഷകളുടെ പട്ടിക ഒന്നര മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നി‌ര്‍ദേശം നല്‍കി.

അര്‍ഹരാണെന്ന് കണ്ടെത്തിയ പലര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. അപ്പീലുകൾ തീർപ്പാക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടി. പഞ്ചായത്ത് തലത്തിൽ നഷ്ടപരിഹാര പരാതികളിൽ ഇരകൾക്ക് നിയമ സഹായം നൽകാൻ കെൽസയുടെ സേവനം തേടണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ നിർദേശം വെച്ചു. ഇക്കാര്യത്തിൽ കെൽസ സെക്രട്ടറിയോട് നിർദേശം തേടാൻ കോടതി തീരുമാനിച്ചു

പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group